കൊടുങ്ങല്ലൂര്‍: തീരദേശ മേഖലയില്‍ വിലപിടിപ്പുള്ള പ്രാവുകളെ കൂട്ടത്തോടെ കട്ടുകടത്തുന്നു. നാല്‍പതിനായിരത്തോളം രൂപയുടെ വിദേശയിനം പ്രാവുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി പെരിഞ്ഞനത്ത് നിന്ന് മോഷ്ടിക്കപ്പെട്ടു. ഈയിടെ മതിലകം കളരിപ്പറമ്പില്‍ നിന്ന് വില കൂടിയ പ്രാവുകളും വര്‍ണപക്ഷികളും കൂട്ടത്തോടെ കടത്തിയിരുന്നു.
പെരിഞ്ഞനം പടിഞ്ഞാറ് ക്ഷേത്രത്തിന് സമീപം മാളിയേക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഗോകുല്‍ വളര്‍ത്തിയ 20 പ്രാവുകളെയാണ് മോഷ്ടാക്കള്‍ കടത്തിയത്. വീടിന്റെ ടെറസില്‍ ഗ്രില്‍ ഉപയോഗിച്ച് പണിത കൂടിന്റെ പൂട്ട് തകര്‍ത്താണ് പ്രാവുകളെ കടത്തിയത്. ഏഴായിരം രൂപ വരുന്ന പൗട്ടര്‍, ഹെന്‍സ്, ആസ്‌ട്രേലിയന്‍ വൈറ്റ്, ആസ്‌ട്രേലിയന്‍ ഗോള്‍ഡ്, മയില്‍പ്രാവ് തുടങ്ങിയ ഇനങ്ങളാണ് നഷ്ടപ്പെട്ടത്. മതിലകം പൊലീസ് അന്വേഷണം നടത്തി. തൃശൂരിലെയും പറവൂരിലെയും ഫാന്‍സി പ്രാവ് വില്‍പന കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. മതിലകം കൂളിമുട്ടം പ്രാണിയാട് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഗോകുല്‍ 15 വര്‍ഷമായി വിലയേറിയ പ്രാവുകളെ വളര്‍ത്തിവരികയാണ.് കഴിഞ്ഞ വര്‍ഷം മതിലകം മതില്‍മൂലയില്‍ നിന്നും ഫാന്‍സി പ്രാവുകള്‍ മോഷണം പോയിരുന്നു.

No comments:
Post a Comment