പറക്കാൻ കഴിയുന്ന ഒരു പക്ഷിയാണ് പ്രാവ്. 300-ഓളം ജാതി (സ്പീഷീസ്) പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ, മെലിഞ്ഞ കാലുകളും അല്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക്. ഇവയുടെ കൂടുകൾ സാധാരണമായി അലങ്കോലം ആയിരിക്കും. കമ്പുകൾ കൊണ്ടാണ് കൂടു നിർമ്മിക്കുക. രണ്ട് വെളുത്ത മുട്ടകൾ ആൺകിളിയും പെൺകിളിയും മാറിമാറി അടയിരിക്കുന്നു. മുട്ട വരിഞ്ഞ് കുഞ്ഞ് പൂർണ്ണമായും പുറത്തായ ഉടൻ മുട്ടത്തോട് പ്രാവ് കൂട്ടിൽ നിന്നും മാറ്റും.
വിത്തുകൾ, പഴങ്ങൾ, മറ്റ് മൃദുവായ സസ്യാഹാരങ്ങൾ എന്നിവയാണ് ആഹാരം. പ്രാവിൻ കുഞ്ഞുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺപ്രാവും ധാന്യപ്പാൽ (ക്രോപ് മിൽക്ക്) എന്ന പോഷകാഹാര സമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു. പ്രാവുകൾ ലോകമെമ്പാടും ഉണ്ട്. ഇന്തോമലയ, ആസ്ത്രലേഷ്യ ജൈവ വ്യവസ്ഥകളിലാണ് പ്രാവുകൾ ഏറ്റവും കൂടുതൽ ഉള്ളത്. മനുഷ്യർ പ്രാവുകളെ ഇണക്കി വളർത്താറുണ്ട്.
No comments:
Post a Comment