ഒരുമനയൂര്‍: പാലംകടവില്‍ തിരുത്തിക്കാട്ട് കൊല്ലംകുഴിയില്‍ പട്ടുങ്ങല്‍ ഹുസൈന്‍കുട്ടിയുടെ വീട്ടിലെ 35 പ്രാവുകളെ തിങ്കളാഴ്ച പുലരും മുമ്പേ മോഷ്ടിച്ചു. മുബീന, രാജസ്ഥാന്‍ ബ്യൂട്ടി, സേന്‍േറല്‍, ശിറാസ്, ആസ്‌ട്രേലിയന്‍ ഗോള്‍ഡ്, റെഡ് മൈല്‍ പ്രാവ്, മറ്റ് വിവിധ ഇനങ്ങളില്‍പെട്ട പ്രാവുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വലിയ വലയുള്ള കൂടിന്റെ ഒരു വശത്തെ വല തകര്‍ത്താണ് മോഷണം. ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. 50,000 രൂപ വിലയുള്ളവയാണ് പ്രാവുകള്‍.
No comments:
Post a Comment